ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘത്തിനു ആര്‍ എസ് സിയുടെ വരവേല്‍പ്പ്

Posted on: September 17, 2013 7:43 am | Last updated: September 17, 2013 at 7:43 am

hajj pilgrimage (6)മക്ക: ഇന്ത്യയില്‍ നിന്നും ഹജ്ജ് കമ്മിറ്റി മുഖേന മദീന വഴി എത്തിയ ആദ്യഹജ്ജ് സംഘം മക്കയിലെത്തി ഉംറ നിര്‍വഹിച്ചു. പശ്ചിമ ബംഗാളില്‍ നിന്നുള്ള സ്ത്രീകളും പുരുഷന്മാരുമടക്കം 307 ഹാജിമാരാണ് ആദ്യ സംഘത്തില്‍ ഉള്ളത്. അസീസിയ്യ 12 ആം ബ്രാഞ്ചിലെ ബില്‍ഡിംഗ് 207 ലാണ് ഹാജിമാര്‍ താമസിക്കുന്നത്.സെപ്റ്റംബര്‍ ആദ്യ വാരത്തില്‍ മദീനയില്‍ എത്തിയ സംഘം മദീന സന്ദര്‍ശനം കഴിഞ്ഞ് ഇന്നലെ പുലര്‍ച്ചെ 3 മണിക്കാണ് മക്കയില്‍ എത്തിയത്. സംഘത്തിനു ആര്‍ എസ് സി ഹജ്ജ് വളണ്ടിയര്‍ കോറിന്റെ പ്രവര്‍ത്തകര്‍ ഊഷ്മളമായ വരവേല്പ്പ് നല്കി. മുസല്ലയും തസ്ബീഹ് മാലയും ഉപഹാരമായി നല്‍കിയാണ് ആര്‍ എസ് സി വരവേല്പ്പ് ഹൃദ്യമാക്കിയത്. വളണ്ടിയര്‍ ക്യാപ്റ്റന്‍ ഉസ്മാന്‍ കുറുകത്താണി, ചീഫ് വളണ്ടിയര്‍ കോര്‍ഡിനേറ്റര്‍ എഞ്ചി. നജിം തിരുവനന്തപുരം എന്നിവരുടെ നേതൃത്വത്തില്‍ ബഷീര് മുസ്ലിയാര്‍ അടിവാരം, അശ്‌റഫ് പേങ്ങാട്, അബ്ദുല്‍ മജീദ് ഹാജി പരപ്പനങ്ങാടി , ഹംസ മേലാറ്റൂര്‍, ഉസ്മാന്‍ മറ്റത്തൂര്‍,സലാം ഇരുമ്പുഴി,മുഹമ്മദലി വലിയോറ , ജലീല്‍ മലയമ്മ , സൈഫുദീന്‍ മദാരി, സിറാജ് പൂളപ്പൊയില്‍ , തമീം കരീറ്റിപറമ്പ് എന്നിവര്‍ നേതൃത്വം നല്കി.