പോലീസ് ഭീഷണിപ്പെടുത്തി മൊഴിയെടുത്തു: ശ്രീശാന്ത്

Posted on: September 16, 2013 7:56 pm | Last updated: September 16, 2013 at 8:56 pm
SHARE

Sree-latest-247കൊച്ചി: പൊലീസ് ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചുമാണ് തന്റെ മൊഴിയെടുത്തതെന്ന് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്. ബി സി സി ഐയുടെ അച്ചടക്കസമിതിക്ക് അയച്ച കത്തിലാണ് ശ്രീശാന്ത് ഇക്കാര്യം വ്യക്തമാക്കുന്നത്. ബന്ധുക്കളെ അറസ്റ്റ് ചെയ്യുമെന്നുവരെ പൊലീസ് ഭീഷണിപ്പെടുത്തിയതായി കത്തില്‍ പറയുന്നു. ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്ത ഒരു കാര്യവും താന്‍ ചെയ്തിട്ടില്ലെന്നും ശ്രീശാന്ത് വ്യക്തമാക്കുന്നു.

രാജ്യത്തിനായി കളിച്ച് വിജയങ്ങള്‍ നേടണമെന്നാണ് തന്റെ ആഗ്രഹം. ശബ്ദരേഖയുണ്ടെന്ന പോലീസിന്റെ വാദം കള്ളമാണെന്നും ശ്രീശാന്ത് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.