Connect with us

National

നിലപാട് തിരുത്തി; മോഡിക്ക് അഡ്വാനിയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ്

Published

|

Last Updated

ന്യൂഡല്‍ഹി: ഒടുവില്‍ മോഡിക്ക് അഡ്വാനിയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ്. മോഡിയുടെ ഗുജറാത്ത് ഭരണം മാതൃകാപരമാണെന്ന് എല്‍ കെ അഡ്വാനി പറഞ്ഞു. മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതിനെതിരെ ശക്തമായി പരസ്യനിലപാടെടുത്ത അഡ്വാനി മുന്‍ നിലപാടില്‍ നിന്ന് മലക്കംമറിഞ്ഞുവെന്നാണ് പുതിയ പ്രസ്താവന വ്യക്തമാക്കുന്നത്. ഗ്രാമീണ മേഖലയില്‍ വികസനത്തിന് ഊന്നല്‍ നല്‍കിയ ആദ്യ നേതാവാണ് മോഡിയെന്നും അഡ്വാനി പറഞ്ഞു. ഛത്തിസ്ഗഡില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അഡ്വാനി.

ഗ്രാമങ്ങള്‍ നൂറ് ശതമാനവും വൈദ്യുതീകരിച്ച ആദ്യ സംസ്ഥാനം ഗുജറാത്താണ്. തന്റെ സഹപ്രവര്‍ത്തകനായ മോഡിക്കാണ് അതിന്റെ ക്രഡിറ്റെഡും അഡ്വാനി പറഞ്ഞു.

മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഞായറാഴ്ച ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. രാംജഠ്മലാനിയുടെ ജന്മദിനാഘോഷ ചടങ്ങിനിടെയായിരുന്നു കൂടിക്കാഴ്ച. ഇതിനു പിന്നാലെയാണ് അഡ്വാനി നിലപാട് തിരുത്തിയത്. കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കാന്‍, മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്ത ബി ജെ പി പാര്‍ലിമെന്ററി ്പാര്‍ട്ടി യോഗത്തില്‍ നിന്നും അഡ്വാനി വിട്ടുനിന്നിരുന്നു.

Latest