ഐ ആര്‍ ഡി പി വിപണന മേളയില്‍ റെക്കോര്‍ഡ് വില്‍പ്പന

Posted on: September 16, 2013 7:38 am | Last updated: September 16, 2013 at 7:38 am

മഞ്ചേരി: ഐ ആര്‍ ഡി പി വിപണന മേളയില്‍യില്‍ റെക്കോര്‍ഡ് വില്‍പ്പന. മൂന്ന് വര്‍ഷങ്ങളെ അപേക്ഷിച്ച് വില്‍പ്പനയിലും ജന പങ്കാളിത്തത്തിലും വന്‍വര്‍ധനവോടെ പഞ്ചദിന മേള സമാപിച്ചു. 38 ലക്ഷം രൂപയുടെ വിറ്റുവരവാണുണ്ടായത്.
സമാപനത്തോടനുബന്ധിച്ച് ഡയമണ്ട് ഗോള്‍ഡ് സംഭാവന ചെയ്ത ഗോള്‍ഡ്‌കോയിന്‍ 2635 നമ്പര്‍ കൂപ്പണും കണ്ണങ്കണ്ടി ഹോം അപ്ലയന്‍സസ് സംഭാവന നല്‍കിയ സമ്മാനം 348 നമ്പര്‍ കൂപ്പണും ലഭിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദലി നറുക്കെടുപ്പ് നടത്തി. ജില്ലയിലെ 15 ബ്ലോക്കുകള്‍ പങ്കെടുത്ത മേളയില്‍ അരീക്കോട്, മലപ്പുറം വികസന ബ്ലോക്കുകള്‍ ഒന്നും രണ്ടും സമ്മാനങ്ങള്‍ക്ക് അര്‍ഹരായി. വിവരങ്ങള്‍ 1800425976 ടോള്‍ഫ്രീ നമ്പറില്‍ അറിയാം.