ദുബൈ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

Posted on: September 16, 2013 7:16 am | Last updated: September 16, 2013 at 7:16 am

പാലക്കാട്: ദുബയ് ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം കുറിച്ചു. അപകടത്തില്‍ പരുക്കേറ്റ് കഴിഞ്ഞ മൂന്ന് വര്‍ഷമായി ചികിത്സയില്‍ കഴിയുന്ന കൂറ്റനാട് ടി വി അലിക്ക് മൂന്നുലക്ഷം രൂപയുടെ ചികിത്സാ സഹായം കൈമാറി.
ഭാവിയില്‍ ജില്ലയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുമെന്ന് യു എ ഇ, ഒ ഐ സി സി കോ- ഓര്‍ഡിനേറ്റര്‍ തട്ടത്താടത്ത് ഹുസൈന്‍ അറിയിച്ചു. ചടങ്ങിനോടനുബന്ധിച്ച് പാവപ്പെട്ടവര്‍ക്ക് ഓണക്കിറ്റ് വിതരണവും മറ്റു ചികിത്സാ ഫണ്ടുകളുടെ വിതരണവും നടത്തി. ഡി സി സി ഓഫീസില്‍ വെച്ചുനടന്ന പരിപാടിയില്‍ ഡി സി സി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വി എസ് വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു.
കെ പി സി സി സെക്രട്ടറിമാരായ വി കെ ശ്രീകണ്ഠന്‍, സി ചന്ദ്രന്‍, ഡി സി സി ഭാരവാഹികളായ എ രാമസ്വാമി, പി വി രാജേഷ്, എ ബാലന്‍, നഗരസഭാ ചെയര്‍മാന്‍ അബ്ദുല്‍ ഖുദ്ദൂസ്, ഒ ഐ സി സി ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ തടത്താടത്ത് ഹുസൈന്‍, സലീം മാട്ടായ, അബ്ദുല്‍ നിയാസ് വട്ടോളി, ഉസ്മാന്‍ ഷാജിദ് എ പങ്കെടുത്തു.