ശ്രീശാന്തിനെ ശ്രീനിവാസന്‍ ബലിയാക്കിയെന്ന് അഭിഭാഷക

Posted on: September 15, 2013 12:56 pm | Last updated: September 15, 2013 at 12:56 pm

Sree-latest-247ന്യൂഡല്‍ഹി: ഐ പി എല്‍ വാതുവെപ്പ് കേസില്‍ ബി സി സി ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്‍ ശ്രീശാന്തിനെ ബലിയാടാക്കുകയായിരുന്നുവെന്ന് ശ്രീശാന്തിന്റെ അഭിഭാഷക റബേക്ക ജോണ്‍. ശ്രീശാന്തിനെതിരായ ആജീവനാന്ത വിലക്ക് സ്വാഭാവിക നീതിക്ക് എതിരാണ്. ഡല്‍ഹി പോലീസിന്റെ കുറ്റാരോപണങ്ങള്‍ മാത്രം പരിഗണിച്ചാണ് ബി സി സി ഐ തീരുമാനം. കോടതി നടപടികള്‍ക്ക് ശേഷമുള്ള തീരുമാനമായിരുന്നു ഉചിതമെന്നും വിലക്കിനെതിരെ കോടതിയെ സമീപിക്കുമെന്നും റബേക്ക പറഞ്ഞു.