കരിപ്പൂര്‍ വിമാനത്താവളത്തില്‍ കരാര്‍ തൊഴിലാളികള്‍ സമരത്തില്‍

Posted on: September 15, 2013 12:06 pm | Last updated: September 15, 2013 at 12:06 pm

karippor airportകോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കരാര്‍ തൊഴിലാളികള്‍ സമരത്തില്‍. ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ്, കാര്‍ഗോ വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളാണ് പണിമുടക്കുന്നത്. വേതന വര്‍ധനയടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികള്‍ സമരം ചെയ്യുന്നത്. ഓണമായതിനാല്‍ കരിപ്പൂരില്‍ യാത്രക്കാരുടെ തിരക്കാണ്. സമരം യാത്രക്കാരെ ഇതുവരെ ബാധിച്ചിട്ടില്ലെങ്കിലും തുടര്‍ന്നാല്‍ വിമാനങ്ങള്‍ വൈകുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് സമരം കാരണമാവും. സമരം നേരിടാന്‍ ചെന്നൈയില്‍ നിന്നും മുംബൈയില്‍ നിന്നും ജോലിക്കാരെ എത്തിച്ചിട്ടുണ്ട്.