Connect with us

Wayanad

ഗ്രാമപഞ്ചായത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം സ്വകാര്യ വ്യക്തി പൊളിച്ചു നീക്കി; പഞ്ചായത്ത് പുനര്‍നിര്‍മിച്ചു

Published

|

Last Updated

മാനന്തവാടി: ഗ്രാമപഞ്ചായത്ത് നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം പോലീസിന്റെ യും ഒരു വിഭാഗം രാഷ്ട്രീയക്കാരുടേയും ഒത്താശയോടെ സ്വകാര്യ വ്ക്യക്തി പൊളിച്ചു നീക്കി. പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ക്കകം കേന്ദ്രം പുനര്‍ നിര്‍മിച്ചു. മാനന്തവാടി വള്ളിയൂര്‍ക്കാവ് ജംഗ്ഷനില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഈ മാസം 10ന് രാത്രി ബസ് കാത്തിരിപ്പ് നിര്‍മിച്ചത്. അന്ന് തന്നെ പൊളിച്ചു നീക്കാന്‍ സ്വകാര്യ വ്യക്തി ഇത് പൊളിച്ചു നീക്കം ശ്രമം നടത്തിയെങ്കിലും നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് ശ്രമം പരാജപ്പടുകയായിരുന്നു.
ഇതോടെ പഞ്ചായത്ത് പ്രസിഡന്റ് സില്‍വി തോമസ് മാനന്തവാടി സി ഐക്ക് പരാതി നല്‍കി. സി ഐയുടെ നിര്‍ദേശ പ്രകാരം വില്ലേജോഫീസറുടെ നേതൃത്വത്തില്‍ ബസ് കാത്തിരിപ്പിന് പിന്നിലെ സ്ഥലം അളക്കുകയും സ്വകാര്യ വ്യക്തിക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഇതിനിടയിലാണ് ബസ്സ് കാത്തിരിപ്പ് കേന്ദ്രം കഴിഞ്ഞ ദിവസം രാത്രി അപ്രത്യക്ഷമായത്.
സംഭവം അറിഞ്ഞതോടെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അബ്ദുല്‍ അഷ്‌റഫ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം ജി ബിജു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജേക്കബ് സെബാസ്റ്റ്യന്‍, ഗ്രാമപഞ്ചായത്തംഗം സി വി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ഓട്ടോ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് കാത്തിരിപ്പ് കേന്ദ്രം പുനര്‍ നിര്‍മിച്ചത്. കേന്ദ്രം പൊളിച്ചു നീക്കാന്‍ ഒത്താശ ചെയ്ത പോലീസ്-റവന്യു അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് രേഖാമൂലം പരാതി നല്‍കുമെന്ന് പ്രസിഡന്റ് പറഞ്ഞു. പുല്‍പള്ളി- പയ്യംപള്ളി- കൊയിലേരി-പനമരം എന്നീ ഭാഗങ്ങളിലേക്കുള്ള നിരവധി പേര്‍ ബസ്സ് കാത്തിരിക്കുന്ന ഈജംഗ്ഷനില്‍ ബസ്സ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കണമെന്ന് വര്‍ഷങ്ങളായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു.