അഫ്ഗാനില്‍ നാറ്റോ സേനക്ക് നേരെ ചാവേറാക്രമണം; മൂന്ന് മരണം

Posted on: September 14, 2013 5:27 pm | Last updated: September 14, 2013 at 5:27 pm

afgan attackകാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ നാറ്റോ സേനക്ക് നേരെയുണ്ടായ ചാവേറാക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. മൂന്ന്‌പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നാറ്റോ സേനയുടെ വാഹന വ്യൂഹത്തിന് നേരെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഓടിച്ച് കയറ്റുകയായിരുന്നു.