മോഡിക്ക് വിസ: നിലപാടില്‍ മാറ്റമില്ലെന്ന് അമേരിക്ക

Posted on: September 14, 2013 11:10 am | Last updated: September 14, 2013 at 11:11 am

modi sadവാഷിംഗ്ടണ്‍: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക്് വിസ നല്‍കുന്നതുമായി ബന്ധപ്പെട്ട നിലപാടില്‍ മാറ്റമില്ലെന്ന് അമേരിക്ക വ്യക്തമാക്കി. എല്ലാ വ്യക്തികളേയുംപോലെ മോഡി വിസയ്ക്ക അപേക്ഷിച്ചാല്‍ പരിഗണിക്കാമെന്ന് വിദേശകാര്യ വക്താവ് മേരി ഹാര്‍ഫ് പറഞ്ഞു. ബിജെപി യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ദ്രമോഡിയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മേരി ഹാര്‍ഫ് ഇക്കാര്യം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.

2002 ലെ ഗുജറാത്ത് കലാപത്തിന് ശേഷമാണ് മോഡിക്ക് അമേരിക്ക വിസ നിഷേധിച്ചത്. നരേന്ദ്രമോഡിക്ക് ഏര്‍പ്പെടുത്തിയ യാത്ര നിരോധനം പിന്‍വലിക്കണമെന്ന് അമേരിക്കയോട് ആവശ്യപ്പെടുമെന്ന് ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു.

ALSO READ  മൻ കി ബാത്; മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും