പോലീസുമായുള്ള ഏറ്റുമുട്ടല്‍: ഒഡീഷയില്‍ 14 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

Posted on: September 14, 2013 9:22 am | Last updated: September 14, 2013 at 9:30 am

Malkangiri_Odisha_map_295

മാല്‍കാന്‍ഗിരി:ഒഡീഷയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പതിനാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഒഡീഷ-ഛത്തിസ്ഗണ്ഡ് അതിര്‍ത്തിയിലാണ് പോലീസും മാവോയിസ്റ്റും ഏറ്റുമുട്ടിയത്. മാല്‍കാന്‍ഗിരി എസ് പി അഖിലേശ്വറിന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി നടത്തിയ തെരച്ചലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ആദ്യമായാണ് ഒഡീഷയില്‍ പോലീസ് ഏറ്റുമുട്ടലില്‍ ഇത്രയധികം മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുന്നത്. ഏറ്റുമുട്ടല്‍ തുടരുകയാണ്‌