ഐപിഎല്‍ വാതുവെപ്പ് കേസില്‍ താന്‍ നിരപരാധിയാണെന്നും തന്നെ വിശ്വസിക്കണമെന്ന് ശ്രീശാന്ത് ട്വിറ്ററില്‍.നിരപരാധത്വം തെളിയിക്കാനാവുമെന്ന ഉറപ്പുണ്ട്. ദൈവം തന്നോടൊപ്പം ഉണ്ടെന്നും നിലവിലെ പ്രതിസന്ധികള്‍ മറികടക്കുമെന്നും ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചു.ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതിന് ശേഷം ശ്രീശാന്തിന്റെ ആദ്യ പ്രതികരണമാണ് ട്വിറ്ററില്‍ കുറിച്ചത്. ശ്രീശാന്തിന് പുറമെ ഐപിഎല്‍ വാതുവെപ്പ് കേസില്‍ ആരോപണ വിധേയനായ അങ്കിത് ചവാനും ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഐപിഎല്‍ അന്വേഷണ കമ്മീഷന്‍ റിപ്പര്‍ട്ട പരിഗണിച്ചാണ് നടപടി.