ജില്ലാ സാഹിത്യോത്സവിന് ഇന്ന് പെരുമ്പട്ടയില്‍ കൊടി ഉയരും

Posted on: September 14, 2013 8:04 am | Last updated: September 14, 2013 at 8:04 am

Sahithyotsav-logoകാസര്‍കോട്: 21-ാമത് എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന് ഇന്ന് പെരുമ്പട്ടയില്‍ കൊടി ഉയരും. രാവിലെ ഒമ്പത് മണിക്ക് സ്വാഗതസംഘം ചെയര്‍മാന്‍ എ ഹമീദ് ഹാജി പതാക ഉയര്‍ത്തുന്നതോടെ ചടങ്ങിന് തുടക്കമാകും.
വൈകീട്ട് മൂന്ന് മണിക്ക് സിയാറത്ത് നടക്കും. സിയാറത്തിന് എസ് വൈ എസ് സോണല്‍ പ്രസിഡന്റ് ഹംസ മിസ്ബാഹി ഓട്ടപ്പടവ് നേതൃത്വം നല്‍കും. തുടര്‍ന്ന് ഇസ്‌ലാമിന്റെ പൈതൃക കാഴ്ചകള്‍ ഒരുക്കി സാംസ്‌കാരിക ഘോഷയാത്ര നടക്കും. ഡിവിഷന്‍ ഘടകങ്ങള്‍ അവതരിപ്പിക്കുന്ന പ്ലോട്ട്, മദ്‌റസാ വിദ്യാര്‍ഥികളുടെ ദഫ്, സ്‌കൗട്ട് സംഘങ്ങളും ഘോഷയാത്രക്ക് കൊഴുപ്പേകും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സി കുര്യാക്കോസ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുറസാഖ് സഖാഫി അധ്യക്ഷത വഹിക്കും. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി എം അബ്ദുല്‍ മജീദ് സാഹിത്യോത്സവ് സന്ദേശ പ്രഭാഷണം നിര്‍വഹിക്കും. ചടങ്ങില്‍ വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് കെ ജി വര്‍ക്കി, പി കെ ഫൈസല്‍ (കോണ്‍ഗ്രസ്), എം രാജഗോപാല്‍ (സി പി എം), എം സി ഖമറുദ്ദീന്‍ (മുസ്‌ലിം ലീഗ്) എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. എസ് വൈ എസ് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, എ ബി അബ്ദുല്ല മാസ്റ്റര്‍, അബ്ദുല്‍ ജലീല്‍ സഖാഫി മാവിലാടം, ടി സി മുഹമ്മദ് കുഞ്ഞി ഹാജി എന്നിവര്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്ക് അവാര്‍ഡ് സമ്മാനിക്കും.
ബശീര്‍ പുളിക്കൂര്‍, അശ്‌റഫ് കരിപ്പോടി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍,റഫീഖ് സഅദി ദേലംപാടി, സി കെ അബ്ദുല്‍ ഖാദിര്‍ ദാരിമി മാണിയൂര്‍, കൊല്ലമ്പാടി ഖാദിര്‍ സഅദി, അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, മുനീര്‍ ബാഖവി തുരുത്തി, നൗഷാദ് മാസ്റ്റര്‍ തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
നാളെ വൈകീട്ട് നാലിന് നടക്കുന്ന സമാപന സംഗമം സ്വാഗത സംഘം കണ്‍വീനര്‍ അബ്ദുല്‍ ജബ്ബാര്‍ മിസ്ബാഹിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട് ഉദ്ഘാടനം ചെയ്യും. വിജയികള്‍ക്ക് എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ട്രോഫി സമ്മാനിക്കും.
എന്‍ഡോസള്‍ഫാന്‍ റിഹാബിലിറ്റേഷന്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് അശീല്‍ ചടങ്ങില്‍ മുഖ്യാതിഥി ആയിരിക്കും. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുറഹ്മാന്‍, മൂസ സഖാഫി കളത്തൂര്‍, ബശീര്‍ മങ്കയം, അബ്ദുല്‍ ഖാദിര്‍ ചന്തേര, ഫത്താഹ് മാവിലാടം, യൂസുഫ് മദനി അവാര്‍ഡ് വിതരണം ചെയ്യും.
ഇദംപ്രഥമായി മലയോരത്തേക്ക് വിരുന്നെത്തുന്ന സര്‍ഗോത്സവത്തെ വരവേല്‍ക്കാന്‍ വന്‍ ഒരുക്കങ്ങളാണ് സ്വാഗത സംഘത്തിന് കീഴില്‍ പൂര്‍ത്തിയായത്.