മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ പൂനെ ഷോറൂം ഉദ്ഘാടനം നാളെ

Posted on: September 13, 2013 1:48 am | Last updated: September 13, 2013 at 1:48 am

Malabar Gold & Diamonds logo 2012പൂനെ: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ 99മത് ഷോറൂം നാളെ പൂനെയില്‍ ഉദ്ഘാടനം ചെയ്യും. അന്ധേരിക്കും കുര്‍ളക്കും ശേഷം മഹാരാഷ്ട്രയില്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ മൂന്നാമത്തെ ഷോറൂമാണിത്.
നൂറാമത് ഷോറൂം ഹരിയാനയിലെ ഗുഡ്ഗാവില്‍ ഈ മാസം 28ന് മുന്‍ ക്രിക്കറ്റ് താരം പത്മഭൂഷണന്‍ കപില്‍ദേവ് ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം തന്നെ 21 ദിവസം നീളുന്ന ഇരുപതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് എല്ലാ ഷോറൂമുകളിലും തുടക്കം കുറിക്കുമെന്ന് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ചെയര്‍മാന്‍ എം പി അഹമ്മദ് അറിയിച്ചു.
ആഘോഷങ്ങളോടൊപ്പം രാജ്യ വ്യാപകമായി അനേകം വികസന പ്രവര്‍ത്തനങ്ങളും സാമൂഹിക പ്രതിബദ്ധതാ പദ്ധതികളും ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.