സലീംരാജിനെതിരെ കൂടുതല്‍ അന്വേഷണം

Posted on: September 12, 2013 10:21 am | Last updated: September 13, 2013 at 8:38 pm

KKD- SALEEm RAJINE ARREST CHAITHU KONDUPOVUNNU

കോഴിക്കോട്; മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജിനെതിരെ കുടുതല്‍ അന്വേഷണത്തിന് പോലീസ് ഒരുങ്ങുന്നു. സലീംരാജിനൊപ്പം പിടിയിലായ ഇര്‍ഷാദിന് കൊല്ലത്തെ മത മൗലിക വാദ സംഘടനകളുമായി ബന്ധമുണ്ടെന്ന വിവിരം ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷിക്കുന്നത്.  വിശദമായ അന്വേഷണത്തിന് വേണ്ടി ചേവായൂര്‍ പോലീസ് ഇന്ന് കൊല്ലത്തേക്ക പോകും. അതേസമയം സലീംരാജിന്റെ ഹവാല ഇടപാടും പോലീസ് അന്വേഷിക്കുന്നുണ്ട്. ഒരാഴ്ച മുമ്പ് തന്നെ സലീം കോഴിക്കോട്ട് എത്തിയത് എന്തിനാണെന്നും അനേഷിക്കുന്നുണ്ട്. നേരത്തെ സലീം രാജിനൊപ്പം എത്തിവരില്‍ കോടഞ്ചേരി പോലീസ് സ്‌റ്റേഷനിലെ പിടികിട്ടാപ്പുള്ളി റിജോയായിരുന്നുവെന്നും തെളിഞ്ഞിരുന്നു. ചൊവ്വാഴ്ചയാണ് ക്വട്ടേഷന്‍ സംഘവുമായെത്തിയ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജിനെ പോലീസ് അറസ്റ്റ് ചെയ്തത്.