ബാഗ്ദാദില്‍ സ്‌ഫോടനം: 35 പേര്‍ കൊല്ലപ്പെട്ടു

Posted on: September 12, 2013 10:05 am | Last updated: September 12, 2013 at 10:05 am

bagadadബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ ഷിയാ വിഭാഗത്തിന്റെ പള്ളിക്ക് സമീപത്തുണ്ടായ സ്‌ഫോടനത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. 52 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരം നമസ്‌കാരം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സ്‌ഫോടനമെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.സ്‌ഫോടനത്തില്‍ ഒരു പോലീസുകാരനും കൊല്ലപ്പെട്ടു. മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു.