Connect with us

Kottayam

കാറ്റാടിപ്പാടം തട്ടിപ്പ്: സരിതയും ബിജുവും തൊടുപുഴ കോടതിയില്‍

Published

|

Last Updated

തൊടുപുഴ: കാറ്റാടി കമ്പനിയുടെ ഏജന്‍സി നല്‍കാമെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സരിത എസ് നായരെയും ബിജു രാധാകൃഷ്ണനെയും ഇന്നലെ തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പിന്നീട് പ്രത്യേക അന്വേഷണ സംഘം കോടതിയുടെ അനുമതിയോടെ കോടതി വരാന്തയില്‍വച്ച് രണ്ട് മണിക്കൂര്‍ ഇവരെ ചോദ്യം ചെയ്തു. പിന്നീട് കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു. കേസില്‍ സരിത ഒന്നാം പ്രതിയും ബിജു രാധാകൃഷ്ണന്‍ രണ്ടാം പ്രതിയുമാണ്.
2008 ഡിസംബറില്‍ കാറ്റാടി കമ്പനിയുടെ ഏജന്‍സി നല്‍കാമെന്ന വാഗ്ദാനം നല്‍കി തൊടുപുഴ മംഗലത്ത് പുന്നൂസ് ജേക്കബ്ബില്‍ നിന്നും സരിതയും സംഘവും ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാല്‍ പദ്ധതി നടപ്പാകാതെ വന്നതോടെ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒരു ലക്ഷം രൂപയുടെ ചെക്ക് പുന്നൂസ് ജേക്കബ്ബിന് സരിത കൈമാറി. ഈ ചെക്ക് മടങ്ങി. ഇക്കാര്യത്തില്‍ പുന്നൂസ് ജേക്കബ്ബ് നല്‍കിയ വഞ്ചനാ കേസാണ് തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്നലെ പരിഗണിച്ചത്.

---- facebook comment plugin here -----

Latest