തലമുറ സംഗമം പൊന്മള ഉസ്താദ് ഉദ്ഘാടനം ചെയ്യും

Posted on: September 12, 2013 7:45 am | Last updated: September 12, 2013 at 7:48 am

മലപ്പുറം: എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ലതമുറസംഗമം ഇന്ന് വൈകീട്ട് നാല് മണിക്ക് വാരിയന്‍ കുന്നന്‍ ടൗണ്‍ ഹാളില്‍ എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ കരുത്തിന്റെ വിളനിലം നല്‍കിയ ഇടമാണ് മലപ്പുറം. നാലു പതിറ്റാണ്ട് പിന്നിട്ട സുന്നി വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ജന്മഭൂമിയും കര്‍മ്മനിലവുമാണ് ഇന്നും മലപ്പുറം. വളര്‍ച്ചയിലും ഉയര്‍ച്ചയിലും. മലപ്പുറത്തെ പ്രവര്‍ത്തകരുടെ വീര്യവും ശൂര്യവും ധൈരവും ആത്മസമര്‍പ്പണവും മറ്റുള്ളവര്‍ക്ക് പ്രചോദനമായിട്ടുണ്ട്. മലപ്പുറത്തെ കഴിഞ്ഞ കാലങ്ങളില്‍ പ്രാസ്ഥാനത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ച കരുത്തനായ യോദ്ധാക്കളുടേയും പ്രവര്‍ത്തകരുടേയും അപൂര്‍വ്വ സംഗമമാണ് പൊന്മള ഉസ്താദ് ഉദ്ഘാടനം ചെയ്യുക. എസ് എസ് എഫിന്റെ വളര്‍ച്ചയില്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എം എ റഹീം സാഹിബ് തലമുറസംഗമത്തില്‍ വിഷയാവതരണം നടത്തും.
സയ്യിദ് അന്‍വര്‍ ശിഹാബ് തങ്ങള്‍, പരി മാനുപ്പ ഹാജി, മുഹമ്മദ് ഇബ്രാഹീം സാഹിബ്, അബ്ദുള്ള സഅദി, ഉബൈദ് സാഹിബ്, അബ്ദുര്‍റഹീം കരുവള്ളി, സുബൈര്‍ മാസ്റ്റര്‍, ശൗക്കത്തലി സഖാഫി, സിദ്ദീഖ് മുസ്‌ലിയാര്‍, സലാം മാസ്റ്റര്‍, എന്നിവര്‍ പ്രസംഗിക്കും. മലപ്പുറം ഡിവിഷനിലെ കഴിഞ്ഞകാല നേതാക്കളും പ്രവര്‍ത്തകരും എസ് വൈ എസ്, എസ് എസ് എഫ് എസ് ജെ എം, എസ് എം എ, പ്രവര്‍ത്തകരും പങ്കെടുക്കുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ പി ഇബ്രാഹീം ബാഖവി മേല്‍മറി അറിയിച്ചു.