നിയാസ് ചോലയെ അനുമോദിച്ചു

Posted on: September 12, 2013 7:31 am | Last updated: September 12, 2013 at 7:32 am

niys cholaകാരന്തൂര്‍: മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ മര്‍കസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ നിയാസ് ചോലയെ മര്‍കസ് സ്റ്റാഫ് കൗണ്‍സില്‍ ആദരിച്ചു. മര്‍കസ് വക ഉപഹാരം ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിയാസ് ചോലക്ക് നല്‍കി. അനുമോദന യോഗം മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ മര്‍കസ് ഓര്‍ഫനേജ് മാനേജര്‍ കോയ മുസ്‌ലിയാര്‍, എം ജി എസ് കോഡിനേറ്റര്‍ കുഞ്ഞൂട്ടി മാസ്റ്റര്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ ഖാദര്‍ സംസാരിച്ചു. മര്‍കസ് എ ജി. എം ഉനൈസ് മുഹമ്മദ് സ്വാഗതവും ഉബൈദുല്ല സഖാഫി നന്ദിയും പറഞ്ഞു.