തിരുവനന്തപുരം: മലപ്പുറത്തെയും കോഴിക്കോട്ടെയും സമീപകാല റോഡപകടങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചു. ജസ്റ്റിസ് ചന്ദ്രശേഖരദാസാണ് അന്വേഷിക്കുക.
അതിനിടെ പെരിന്തല്‍മണ്ണ തേലക്കാട് അപകടത്തില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചു. മഠത്തില്‍ ഫാത്തിമത്ത് സുഹ്‌റാബി(50) ആണ് മരിച്ചത്. ഇവര്‍ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി.