Connect with us

Wayanad

തര്‍ബിയ്യക്ക് ജില്ലയില്‍ തുടക്കമായി

Published

|

Last Updated

കണിയാമ്പറ്റ: എസ് എസ് എഫ് ജില്ലാ കമ്മിറ്റി ആവിഷ്‌ക്കരിച്ച തര്‍ബിയ്യക്ക് തുടക്കമായി. പ്രബോധന വീഥികളില്‍ പുതു പ്രതീക്ഷയുമായി ധാര്‍മിക മുന്നേറ്റ രംഗത്ത് വിദ്യാര്‍ഥികളെ സക്രിയമാക്കുന്നതിനും ആത്മീയ-ഭൗതിക അറിവും പരിശീലനവും നല്‍കുകയാണ് ലക്ഷ്യം. ജില്ലാതല ഉദ്ഘാടനം കണിയാമ്പറ്റ സുന്നീ മദ്‌റസയില്‍ സമസ്ത ജില്ലാ ഉപാധ്യക്ഷന്‍ എം അബ്ദുര്‍റഹ് മാന്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു.
ബഷീര്‍ സഅദി നെടുങ്കരണ അധ്യക്ഷത വഹിച്ചു. കെ ഒ അഹമ്മദ്കുട്ടി ബാഖവി, ചെറുവേരി മുഹമ്മദ് സഖാഫി, മനാഫ് അച്ചൂര്‍, ഷമീര്‍ തോമാട്ടുചാല്‍, ഉനൈസ് സഖാഫി സംബന്ധിച്ചു. ജമാലുദ്ദീന്‍ സഅദി പള്ളിക്കല്‍ സ്വാഗതവും സി പി ശാഹിദ് സഖാഫി വെള്ളിമാട് നന്ദിയും പറഞ്ഞു. പ്രബുദ്ധതയുള്ള പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് യൂണിറ്റ് കണ്‍ട്രോളര്‍മാരുടെ മേല്‍ നോട്ടത്തില്‍ യൂണിറ്റുകളില്‍ ഒരു വര്‍ഷത്തില്‍ 14 തര്‍ബിയ ക്യാമ്പുകള്‍ സംഘടിപ്പിക്കും. പ്രത്യേകം പരിശീലനം ലഭിച്ച പ്രഭാഷകരാണ് തര്‍ബിയ്യക്ക് നേതൃത്വം നല്‍കുക. ഓരോ തര്‍ബിയ്യയിലും പരിശീലന കളരിയില്‍ വിജയികളാവുന്ന 14 തര്‍ബിയ്യയില്‍ പങ്കെടുക്കുന്ന കോഴ്‌സ് പൂര്‍ത്തിയാക്കുന്ന പഠിതാക്കള്‍ക്ക് ജില്ലാ തല സര്‍ട്ടിഫിക്കറ്റ് വിതരണവും അനുമോദന സദസ്സും സംഘടിപ്പിക്കും. നിശ്ചിത ശതമാനം ഹാജറുള്ളവര്‍ക്കാണ് ജില്ലാ തലത്തില്‍ പ്രവേശം. തര്‍ബിയ്യ ക്യാമ്പിന്റെ ഉദ്ഘാടനങ്ങള്‍ സെക്ടര്‍-ഡിവിഷന്‍ തലങ്ങളില്‍ പൂര്‍ത്തിയായി വരികയാണ്. യൂണിറ്റുകളില്‍ യു സിമാരുടെയും ഡിവിഷനുകളില്‍ എസ് ടിമാരുടേയും നേതൃത്വത്തില്‍ വിവിധ സമിതികള്‍ നിലവില്‍ വന്നു.

 

Latest