Connect with us

Palakkad

ഐ ആര്‍ ഡി പി ഓണ വിപണനമേളക്ക് തുടക്കമായി

Published

|

Last Updated

പാലക്കാട്: ഐ ആര്‍ —ഡി പി -എസ് ജി എസ വൈ ഓണം വിപണനമേള കോട്ടമൈതാനിയില്‍ തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ എ അബ്ദുള്‍ ഖുദ്ദൂസ് അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. ഗ്രാമീണ വികസനത്തിന്റെ വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ബ്ലോക്കുകള്‍ക്കും വില്ലേജ് എക്സ്റ്റഷന്‍ ഓഫീസര്‍മാര്‍ക്കും ജനപ്രതിനിധികള്‍ ഉപഹാരം വിതരണം ചെയ്തു. മേളയിലെ ആദ്യവില്‍പന തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ എം അബ്ദുളളകുട്ടി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാന്‍ ഉണ്ണികൃഷ്ണന് നല്‍കി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വര്‍ഷം മേളയില്‍ വില്പനയില്‍ ഒന്നാം സ്ഥാനത്തെത്തിയ കുഴല്‍മന്ദം ബ്ലോക്കിനുളള ട്രോഫി ആരോഗ്യ വിദ്യാ‘്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി സി അശോക് കുമാര്‍ കൈമാറി. ഗ്രാമീണ തനിമയാര്‍ന്ന ഉത്പന്നങ്ങള്‍ ഇടത്തട്ടുകാരില്ലാതെ നേരിട്ട് ജനങ്ങളില്‍ എത്തിക്കുന്നു എന്നതാണ് മേളയുടെ സവിശേഷത. ദിവസേന രണ്ട് തരം നറുക്കെടുപ്പുകള്‍ മേളയുടെ പ്രത്യേകതയാണ്. 1000 രൂപയുടെ ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ഒരു സമ്മാനകൂപ്പണ്‍ സൗജന്യമായി നല്‍കും. പ്രതിദിനം നറുക്കെടുപ്പ് നടത്തി 2250 രൂപയുടെ സമ്മാനങ്ങളും, അവസാന ദിവസം 5000 രൂപയുടെ ബംപര്‍ സമ്മാനവും നല്‍കുന്നു. 10 രൂപ മുടക്കി ലക്കി ഡിപ്പില്‍ പങ്കാളികളാവുന്നവര്‍ക്ക് ദിവസേന 7500 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും, അവസാനദിവസം 5000 രൂപയുടെ ഗിഫ്റ്റ് പാക്ക് നല്‍കുന്നു. എല്ലാ ദിവസവും രാവിലെ ഓണപ്പൂക്കളം സജ്ജീകരിക്കുകയും ഉച്ചക്ക് രണ്ട് മണി മുതല്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളെ സംബന്ധിച്ച ഓപ്പണ്‍ ഫോറം, 4.30 മുതല്‍ വിവിധ കലാസംഘങ്ങള്‍ അവതരിപ്പിക്കുന്ന വൈവിദ്ധ്യമാര്‍ന്ന കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും. മേള സന്ദര്‍ശിക്കുന്നവര്‍ക്ക് പ്രകൃതി ജല സംരക്ഷണ സന്ദേശങ്ങളും ചിത്രങ്ങളും ആലേഖനം ചെയ്യുന്നതിന് പ്രത്യേക ക്യാന്‍വാസ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് അവരുടെ കലാ അ‘ിരുചികള്‍ പ്രകടിപ്പിക്കുന്നതിന് സ്റ്റേജ് സൗകര്യവുമുണ്ട്.