ഓട്ടിസം സെന്ററിന് പുതിയ ബസ്

Posted on: September 10, 2013 7:30 pm | Last updated: September 10, 2013 at 7:58 pm

ദുബൈ: ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് സന്തോഷമേകി ദുബൈ ഓട്ടിസം സെന്ററിന് പുതിയ ബസ്. ദുബൈ ഇസ്‌ലാമിക് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷനാണ് സെന്ററിന് ബസ് നല്‍കിയിരിക്കുന്നത്. ദുബൈ ഓട്ടിസം സെന്ററുമായി സഹകരിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ദുബൈ ഇസ്‌ലാമിക് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ സി ഇ ഒ അബ്ദുല്‍റസാക് അല്‍ അബ്ദുല്ല വ്യക്തമാക്കി. കുട്ടികളെ സമൂഹവുമായി ഉറപ്പിച്ചു നിര്‍ത്തുന്നതില്‍ മികച്ച വാഹന സൗകര്യം മുതല്‍ക്കൂട്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.