സ്വദേശി യുവതിയും മകളും മലേഷ്യയില്‍ വാഹനാപകടത്തില്‍ മരിച്ചു

Posted on: September 10, 2013 7:50 pm | Last updated: September 10, 2013 at 7:50 pm

റാസല്‍ഖൈമ: മലേഷ്യയില്‍ തീര്‍ഥാടനത്തിനു പോയ സ്വദേശി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് യുവതിയും മകളും മരിച്ചു.
മലേഷ്യയടെ തലസ്ഥാനമായ ക്വാലാലംപൂരിലെ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് മടക്കയാത്രയില്‍ വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേയാണ് കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.
ഹാജര്‍ അഹ്്മദ് (36), മകള്‍ മിറ (15) എന്നിവരാണ് മരിച്ചത്. മിറ സംഭവസ്ഥലത്തും ഹാജര്‍ ആശുപത്രിയിലുമാണ് മരിച്ചത്. കുടുംബനാഥന്‍ അലി മുഹമ്മദ് ആമിര്‍ പരുക്കേറ്റ് ചികിത്സയിലാണ്. റാസല്‍ഖൈമയില്‍ താമസിക്കുന്ന കുടുംബം വേനലവധിയുടെ അവസാന നാളുകളിലാണ് തീര്‍ഥാടനത്തിനു പോയത്. സ്‌കൂള്‍ ആരംഭിക്കുന്ന സമയം തിരിച്ചെത്താമെന്നായിരുന്നു പദ്ധതി. മരണപ്പെട്ട മിറ റാസല്‍ഖൈമയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ഒമ്പതാം ക്ലാസിലേക്ക് ജയിച്ചിരുന്നു. മയ്യിത്തുകള്‍ നാട്ടിലെത്തിക്കാന്‍ സഹായിച്ച യു എ ഇ വിദേശകാര്യ മന്ത്രിയെയും മലേഷ്യയിലെ എംബസിവൃത്തങ്ങളെയും കുടുംബം കടപ്പാട് അറിയിച്ചു.