സിറിയ: അവകാശ ധ്വംസനങ്ങള്‍ അനുവദിച്ചുകൂടാ- ഖത്തര്‍

Posted on: September 10, 2013 6:57 pm | Last updated: September 10, 2013 at 6:59 pm

qatar

ദോഹ:സിറിയയില്‍ നടക്കുന്ന മനുഷ്യത്വ രഹിതമായ അക്രമങ്ങളെയും സാധാരണ പൗരന്മാരുടെ അവകാശധ്വംസനങ്ങളെയും അടിയന്തിരമായി നിറുത്തല്‍ ചെയ്യുന്നതിന് അന്താരാഷ്ട്ര സമൂഹത്തിനു ബാധ്യതയുണ്ടെന്ന് ഖത്തര്‍ വ്യക്തമാക്കി. ജാനാധിപത്യത്തെ കുഴിച്ചു മൂടുന്ന തരത്തിലുള്ള ഈ അതിക്രമങ്ങള്‍ക്കും വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്കും കൂട്ട് നിന്നവരെ വിചാരണ ചെയ്യുകയും നിയമത്തിനു മുമ്പില്‍ കൊണ്ട് വരികയും വേണം. ജനീവയില്‍ നടക്കുന്ന മനുഷ്യാവകാശ കൗണ്‍സിലിന്റെ ഇരുപത്തിനാലാം സംഗമത്തില്‍ പങ്കെടുത്ത് കൊണ്ട് യു.എന്നിലെ സ്ഥിരം ഖത്തര്‍ പ്രതിനിധി ശൈഖ അല്‍യാ ബിന്‍ത് അഹമദ് ബിന്‍ സൈഫ് ആല്‍ താനിയാണ് ഇങ്ങനെ പറഞ്ഞത്.