ഒളിവിലും റിപ്പര്‍ മോഷണം നടത്തി

Posted on: September 10, 2013 11:39 am | Last updated: September 10, 2013 at 11:40 am

ripper-jayanandan

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുചാടി വീണ്ടും പോലീസ് പിടിയിലായ കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദന്‍ ഒളിവിലും താന്‍ മോഷണം നടത്തിയതായി പോലീസിന് മൊഴി നല്‍കി.

കൊടകരയിലെ ക്ഷേത്രത്തിന്റെ നാല് താഴികക്കുടങ്ങള്‍ മോഷ്ടിച്ചു. ഒളിവില്‍ കഴിഞ്ഞപ്പോള്‍ ഉപയോഗിച്ചിരുന്ന സിം കാര്‍ഡുകള്‍ മോഷ്ടിച്ചതാണ്. ഇടതുപക്ഷത്തിന്റെ സെക്രട്ടേറിയേറ്റ് ഉപരോധത്തിലും സാഹിത്യ അക്കാദമിയുടെ ചടങ്ങുകളിലും പങ്കെടുത്തു എന്നും ജയാനന്ദന്‍ പോലീസിനോട് പറഞ്ഞു.

താന്‍ ഒളിവില്‍ കഴിഞ്ഞിരുന്നത് തൃശൂര്‍, എറണാകുളം ആലപ്പുഴ ജില്ലകളിലായിരുന്നു എന്നും ജയാനന്ദന്‍ വെളിപ്പെടുത്തി.

കഴിഞ്ഞ ജൂണ്‍ പത്തിന് ജയില്‍ ചാടിയ ജയാനന്ദനെ തൃശൂര്‍ ജില്ലയിലെ കൊടകരയില്‍ ആളൊഴിഞ്ഞ സ്ഥലത്തുനിന്നുമാണ് പിടികൂടിയത്. വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതിയാണ് ജയാനന്ദന്‍.