Connect with us

Kozhikode

കേരളോത്സവത്തിന് ഒരുക്കങ്ങളായി

Published

|

Last Updated

കോഴിക്കോട്: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 26ാമത് കേരളോത്സവത്തിന് ഒരുക്കങ്ങളായി. ഈ വര്‍ഷം മുതല്‍ ഓണാഘോഷത്തോടനുബന്ധിച്ചാണ് കേരളോത്സവത്തിന്റെ പ്രാഥമിക മത്സരങ്ങള്‍ ആരംഭിക്കുന്നത്. ദേശീയ യുവോത്സവ ഇനങ്ങളില്‍ പങ്കെടുക്കാനുളള പ്രായപരിധി 15-35 വയസ് വരെയും കേരളോത്സവ ഇനങ്ങളില്‍ പങ്കെടുക്കാനുളള പ്രായം 15-40 വയസുമാണ്. 2013 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ദേശീയ യുവോത്സവ ഇനങ്ങള്‍ക്ക് പ്രാഥമിക തലത്തില്‍ മത്സരങ്ങള്‍ ഇല്ല. ജില്ലാ തലത്തില്‍ നേരിട്ട് എന്‍ട്രി ക്ഷണിച്ചാണ് മത്സരം നടത്തുന്നത്.
മൈം, ദഫ്മുട്ട്, വട്ടപ്പാട്ട്, സംഘ നൃത്തം (വനിതകള്‍ ) എന്നിവ പുതുതായി ഈ വര്‍ഷം മുതല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കായിക മത്സരങ്ങളില്‍ അത്‌ലറ്റിക് മത്സരങ്ങള്‍ രണ്ട് വിഭാഗമായാണ് നടത്തുന്നത്. 15 മുതല്‍ 20 വയസ് വരെ സീനിയര്‍ ആണ്‍കുട്ടികള്‍, സീനിയര്‍ പെണ്‍കുട്ടികള്‍ 21 മുതല്‍ 40 വയസ് വരെ പുരുഷന്‍മാര്‍/ വനിതകള്‍ എന്നീ വിഭാഗങ്ങളിലായാണ് മത്സരം. ഗെയിംസ് ഇനങ്ങളില്‍ ബാസ്‌ക്കറ്റ് ബോള്‍ മാത്രം പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാര്‍ഷിക മത്സരങ്ങള്‍ ഗ്രാമ- ബ്ലോക്ക് തലത്തില്‍ മാത്രമെ ഉണ്ടാകൂ. ഈ മാസത്തോടെ ഗ്രാമ പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പറേഷന്‍ മത്സരങ്ങളും ഒക്‌ടോബര്‍ ആദ്യവാരത്തോടെ ബ്ലോക്ക്തല മത്സരവും നവംബര്‍ ആദ്യവാരത്തോടെ ജില്ലാതല മത്സരവും പൂര്‍ത്തിയാകും.

---- facebook comment plugin here -----

Latest