റാഫേല്‍ നദാലിന് യു എസ് ഓപ്പണ്‍

Posted on: September 10, 2013 9:02 am | Last updated: September 10, 2013 at 10:43 am

us openവാഷിംഗ്ടണ്‍: യു എസ് ഓപ്പണ്‍ പുരുഷ ടെന്നിസ് കിരീടം സ്‌പെയിനിന്റെ റാഫേല്‍ നദാലിന്. സര്‍ബിയന്‍ താരം നോവാക് ദ്യോക്കോവിച്ചിനെയാണ് ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് നദാല്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-2, 3-6, 6-4, 6-1. നദാലിന്റെ രണ്ടാം യു ഓപ്പണ്‍ കിരീടനേട്ടമാണിത്. 13-ാം ഗ്രാന്‍സ്‌ലാം കിരീടവും.