ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡ് ഡോ. മുഹമ്മദലി സഖാഫിക്ക്

Posted on: September 10, 2013 1:27 am | Last updated: September 10, 2013 at 1:27 am
SHARE

scan phtoകോഴിക്കോട്: ഹെല്‍ത്ത് മൂവ്‌മെന്റ് ഓഫ് ഇന്ത്യ കേരള ചാപ്റ്ററിന്റെ പ്രഥമ ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡിന് അരീക്കോട് മുല്ലാജ് അക്യുപങ്ചര്‍ ഹോസ്പിറ്റലിലെ ഡോ. മുഹമ്മദലി സഖാഫി വാക്കാലൂര്‍ അര്‍ഹനായി. ആതുരസേവന രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നതെന്ന് ചാപ്റ്റര്‍ ഭാരവാഹികള്‍ അറിയിച്ചു. 20,000 രൂപയും ഉപഹാരവും സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുന്ന അവാര്‍ഡ് ഒക്‌ടോബര്‍ അവസാനവാരം കോഴിക്കോട് നടക്കുന്ന അവാര്‍ഡ്ദാന സമ്മേളനത്തില്‍ സമര്‍പ്പിക്കും. സംസ്ഥാനത്ത് അള്‍ട്ടര്‍നറ്റീവ് മെഡിസിന്‍ ചികിത്സാ വിദഗ്ധനാണ് ഡോ. മുഹമ്മദലി സഖാഫി.