സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

Posted on: September 9, 2013 2:06 pm | Last updated: September 9, 2013 at 6:08 pm
SHARE

bus standകൊച്ചി: വേഗപ്പൂട്ട് പരിശോധനക്കെതിരെ സ്വകാര്യ ബസുടമകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് പണിമുടക്ക് പിന്‍വലിച്ചു. ബുധനാഴ്ച ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദുമായി ഉടമകള്‍ തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും. കേന്ദ്രമന്ത്രി കെ വി തോമസും ടി എന്‍ പ്രതാപന്‍ എം എല്‍ എയും മധ്യസ്ഥരായി നടത്തിയ ശ്രമങ്ങളാണ് സമരം പിന്‍വലിക്കാന്‍ കാരണമായത്.

സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടാവുന്ന ബസപകടങ്ങളുടെ പശ്ചാത്തലത്തിലാണ് ആര്‍ ടി വകുപ്പ് പരിശോധന ശക്തമാക്കിയത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ്‌സിംഗിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. തുടര്‍ന്ന് സംസ്ഥാന വ്യാപകമായി പ്രത്യേകിച്ച് മലബാര്‍ കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കുകയായിരുന്നു. പരിശോധനയില്‍ 400ല്‍ ഏറെ ബസുകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അധികൃതര്‍ റദ്ദാക്കിയിരുന്നു.
ഈ പരിശോധന ഏകപക്ഷീയമാണെന്നും കെ എസ് ആര്‍ ടിസിയെ പരിശോധനക്ക് വിധേയമാക്കുന്നില്ലെന്നും സ്വകാര്യ ബസുടമകള്‍ ആരോപിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇന്നലെ അര്‍ധരാത്രി മുതല്‍ ഉടമകള്‍ സമരം പ്രഖ്യാപിച്ചത്.