അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ എള്‍പ്പെടുത്താം: ഹൈക്കമാന്റ്

Posted on: September 9, 2013 12:13 pm | Last updated: September 9, 2013 at 12:13 pm

Congressന്യൂഡല്‍ഹി: സോളാര്‍ തട്ടിപ്പുകേസില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണപരിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്താമെന്ന് ഹൈക്കമാന്റ് അറിയിച്ചു. ഇതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ ഇക്കാര്യം സംസ്ഥാനഘടകത്തില്‍ തീരുമാനിക്കണമെന്നും ഹൈക്കമാന്റ് വ്യക്തമാക്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ ഹൈക്കമാന്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. ഇന്ന് രാഹുല്‍ ഗാന്ധി, അഹമ്മദ് പട്ടേല്‍ എന്നിവരുമായും ഇന്ന് ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തും.