Connect with us

International

സിറിയ രാസായുധ പ്രയോഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ടു

Published

|

Last Updated

siriyaന്യൂയോര്‍ക്ക്: സിറിയയില്‍ രാസായുധപ്രയോഗത്തിന് ഇരയായവരുടെ വീഡിയോദൃശ്യങ്ങള്‍ യു എസ് പുറത്തുവിട്ടു. സെനറ്റ് ഇന്റലിജന്‍സ് കമ്മറ്റി ഇന്നലെയാണ് യൂട്യൂബിലൂടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. രാസായുധപ്രയോഗത്തെത്തുടര്‍ന്ന് മരിച്ചവരുടെയും മരണത്തോട് മല്ലിടുന്നവരുടെയും ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. സിറിയ തദ്ദേശീയര്‍ക്കുനേരെ നടത്തിയ അക്രമണത്തിന് തെളിവായാണ് സെനറ്റ് കമ്മറ്റി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

കഴിഞ്ഞ ദിവസം ഈ വീഡിയോ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി പരിശോധിച്ചു.

സിറിയക്കെതിരെ നടത്തിയ സൈനികനീക്കത്തെ ന്യായീകരിക്കാന്‍ യു എസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് ഈ വീഡിയോദൃശ്യങ്ങള്‍ ആയുധമാകും. എന്നാല്‍ സൈനിക നടപടിക്കെതിരെ അമേരിക്കയില്‍ വലിയ ജനകീയ പ്രതിഷേധങ്ങളുയരുകയാണ്.
ലോസ് ആഞ്ചല്‍സില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ നൂറുകണക്കിനാണുകള്‍ അണിനിരന്നു. വാഷിങ്ടന്‍ ഡി സിയിലും പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. നടപടിക്ക് അമേരിക്കന്‍ കോണ്‍ഗ്രസ് അനുമതി നല്‍കരുതെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. 100 സെനറ്റ് അംഗങ്ങളില്‍ 25 പേരാണ് നിലവില്‍ സൈനികനീക്കത്തിന് പിന്തുണനല്‍കുന്നത്. ജനപ്രതിനിധിസഭയിലാകട്ടെ ഇതുവരെ 24 പേരുടെ പിന്തുണമാത്രമാണ് പ്രസിഡന്റ് ഒബമായ്ക്കുള്ളത്. സൈനികനീക്കത്തിന് അനുകൂലമായ പ്രമേയ പാസാകണമെങ്കില്‍ ജനപ്തരിനിധിസഭയില്‍ 218 വോട്ടുകള്‍ ആവശ്യമാണ്.

 

Latest