ഐ സി എഫ് അനുശോചിച്ചു

Posted on: September 7, 2013 6:15 pm | Last updated: September 7, 2013 at 6:15 pm

ദുബൈ: പെരിന്തല്‍മണ്ണക്കടുത്ത തേലക്കാട് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളില്‍ ഐ സി എഫ്. യു എ ഇ നാഷനല്‍ കമ്മിറ്റി അനുശോചനം അറിയിച്ചു. അടുത്തകാലത്തായി കേരളത്തില്‍ അപകടം വര്‍ധിക്കുന്നു. ഡ്രൈവര്‍മാരുടെ ശ്രദ്ധക്കുറവും ഒപ്പം റോഡിലെ പോരായ്മകളും അധികൃതരുടെ അനാസ്ഥയും ഇതിന് കാരണമാവുന്നുണ്ട്. ഭരണാധികാരികള്‍ മുന്നിട്ടിറങ്ങി റോഡപകടങ്ങള്‍ ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അനുശോചനക്കുറിപ്പില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.