ബസുകളില്‍ പരിശോധന: വ്യാപക ക്രമക്കേട് കണ്ടെത്തി

Posted on: September 7, 2013 12:49 pm | Last updated: September 8, 2013 at 1:41 pm

bus standകോഴിക്കോട്: ഒരാഴ്ചക്കിടെയുണ്ടായ രണ്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ സ്വകാര്യ ബസ് പരിശോധനയില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തി. കോഴിക്കോട് മൊഫ്യൂസില്‍ സ്റ്റാന്റിലാണ് കാര്യമായ പരിശോധന നടന്നത്. ആര്‍ ടി ഒയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാത്ത 34 ബസുകളുടെ ഇന്നത്തെ സര്‍വീസ് റദ്ദാക്കി.

കൃത്രിമ ലൈസന്‍സ് ഉണ്ടാക്കി ബസ് ഓടിച്ചതിന് 19കാരനെതിരെ കേസെടുത്തു.

വേഗപ്പൂട്ട് ഇല്ലാത്തതോ പ്രവര്‍ത്തിക്കാത്തതോ ആയ ബസുകളില്‍ അത് ഘടിപ്പിക്കാന്‍ 7 ദിവസത്തെ സമയം ആര്‍ ടി ഒ അനുവദിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ്‌സിംഗിന്റെ നിര്‍ദേശമനുസരിച്ചാണ് പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആര്‍ ടി ഒ അറിയിച്ചു.

ALSO READ  ഉത്തര്‍ പ്രദേശില്‍ പോലീസിന്റെ മുന്നില്‍ വെച്ച് പ്രതിയെ ജനക്കൂട്ടം തല്ലിക്കൊന്നു