കുട്ടിയുടെ വള കവര്‍ന്ന കേസില്‍ യുവതിയുടെ ഭര്‍ത്താവും അറസ്റ്റില്‍

Posted on: September 6, 2013 6:00 am | Last updated: September 6, 2013 at 2:02 pm
SHARE

വടകര: സ്വര്‍ണവളകള്‍ തട്ടിയെടുത്ത കേസില്‍ യുവതിക്കു പിന്നാലെ ഭര്‍ത്താവും പോലീസ് കസ്റ്റഡിയില്‍. ഒമ്പതുകാരിയുടെ വള തട്ടിയെടുത്ത കേസില്‍ കുഞ്ഞിപ്പള്ളി എരിക്കിന ചാലില്‍ ഇംത്യാസ് മന്‍സില്‍ ഇംത്യാസിനെയാണ് ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതിയായ ഇംത്യാസിന്റെ ഭാര്യ മജ്‌സിയാബാനു(22)നെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ വടകരയില്‍ അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് പ്രതിയെ പോലീസ് വലയിലാക്കിയത്.
ഇക്കഴിഞ്ഞ ജൂണ്‍ 30നാണ് ഏറാമല താഴെ പുനത്തില്‍ ഷഹന ഫാത്തിമയുടെ ഒരു പവന്‍ തൂക്കമുള്ള രണ്ട് സ്വര്‍ണവളകള്‍ ദമ്പതികള്‍ തട്ടിയെടുത്തത്. സംഭവത്തിന് ശേഷം മൂന്ന് മാസത്തോളം മുങ്ങിനടന്നു. കഴിഞ്ഞ ദിവസം സംശയകരമായ സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം കണ്ട മജ്‌സിയാബാനുവിനെ മെഡിക്കല്‍ കോളജ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോമ്പാല പോലീസിന് കൈമാറുകയായിരുന്നു.