ലൈബ്രറി കൗണ്‍സില്‍ ജില്ലാതല വായനാ മത്സരം 29ന്

Posted on: September 6, 2013 6:00 am | Last updated: September 6, 2013 at 1:51 pm

പാലക്കാട്: കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന വായനാമത്സരം ജില്ലാതലത്തില്‍ സെപ്റ്റംബര്‍ 29 ന് പാലക്കാട് മോയന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തും.
താലൂക്ക് തല മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 10 വിദ്യാര്‍ഥികള്‍ വീതമാണ് ജില്ലാ മത്സരത്തില്‍ പങ്കെടുക്കുന്നത്. ഹാള്‍ ടിക്കറ്റ് സെപ്റ്റംബര്‍ 20 നകം ലഭിച്ചില്ലെങ്കില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0491 2504364.
ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നയാള്‍ക്ക് നവംബര്‍ ഒമ്പത്, 10 തീയതികളില്‍ നടക്കുന്ന സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കാം. ജില്ലയില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന കുട്ടികള്‍ക്ക് 3000 രൂപയും, ശില്പവും പ്രശസ്തിപത്രവും, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 2000 രൂപ, 1000 രൂപയും പ്രശസ്തി പത്രവും ലഭിക്കും.