ഒരു കോടി 29 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി

Posted on: September 6, 2013 6:00 am | Last updated: September 6, 2013 at 1:50 pm

ഒറ്റപ്പാലം: തീവണ്ടിയില്‍ കൊണ്ടുവരികയായിരുന്ന ഒരുകോടി 29 ലക്ഷത്തിന്റെ കുഴല്‍പ്പണം കസ്റ്റംസ് അധികൃതര്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാല്‌പേര്‍ അറസ്റ്റിലായി.
ചെന്നൈയില്‍നിന്നാണ് സ്വര്‍ണംവിറ്റ കുഴല്‍പ്പണവുമായി നാലംഗസംഘം പിടിയിലായത്. ചെന്നൈ-മംഗലാപുരം എക്‌സ്പ്രസില്‍ ഇന്നലെ പുലര്‍ച്ചെ 5.30നാണ് പണവുമായി സംഘം പിടിയിലായത്. മലപ്പുറം കോട്ടക്കല്‍ മുഹമ്മദ് അഷ്‌റഫ്(43), മലപ്പറം സ്വദേശികളായ ടി പി ജംഷീര്‍(24), സൈനുദ്ദീന്‍(25), മുഹമ്മദ് അസ്്‌ലാം(36) എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. മംഗലാപുരത്തേക്ക് പോകാനായിരുന്നു സംഘത്തിന്റെ പ്ലാനെന്ന് സൂചന.
പിടികൂടിയ പണം ഒറ്റപ്പാലം എസ്ബിഐ ശാഖയില്‍ സൂക്ഷിച്ചിട്ടുണ്ട്. കസ്റ്റംസ് അഡീഷണല്‍ കമ്മീഷണര്‍ ബിജു തോമസും സംഘവുമാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ പിടികൂടിയത്.