4000 അനാഥരുടെ മംഗല്യത്തിനു പിതൃ അമീറിന്റെ ധനസഹായം

Posted on: September 5, 2013 6:15 pm | Last updated: September 5, 2013 at 6:15 pm

althani-newദോഹ: 4000 അനാഥരുടെ മംഗല്യ സ്വപ്‌നം പൂവണിയാന്‍ പിതൃ അമീറിന്റെ പ്രത്യേക സഹായം.പിതൃ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ സാമ്പത്തിക സഹായത്തോടെ യമനിലെ 4000 അനാഥ യുവതീ യുവാക്കളുടെ മംഗല്യ സ്വപ്‌നമാണ് പൂവണിയാന്‍ പോകുന്നത്. യമനിലെ ഓര്‍ഫന്‍ ഡവലപ്‌മെന്റ് ഏജന്‍സിയുടെ നാലാമത് സമൂഹ വിവാഹ പദ്ധതിക്കാണ് പിതൃ അമീര്‍ മുഴുവന്‍ സാമ്പത്തിക സഹായവും നല്‍കിയത്. ഈ വലിയ സമൂഹ വിവാഹത്തിന് 9.411 ദശലക്ഷം റിയാല്‍ (2.583 ദശലക്ഷം ഡോളര്‍) ആണ് ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി സംഭാവനയായി നല്‍കിയത്. ഈ തുകക്കുള്ള ചെക്ക് സന്‍അയിലെ ഖത്തര്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ അംബാസഡര്‍ മുഹമ്മദ് ബിന്‍ ഹമദ് അല്‍ഹാജരി യമനിലെ ഓര്‍ഫന്‍ ഡവലപ്‌മെന്റ് ഏജന്‍സി ഹമീദ് സിയാദിനു കൈമാറി.