ഖത്തര്‍ അമീര്‍ തുര്‍ക്കി അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

Posted on: September 5, 2013 6:12 pm | Last updated: September 5, 2013 at 6:12 pm

Flag-Pins-Qatar-Turkeyദോഹ: ഖത്തറിലെ തുര്‍ക്കി അംബാസഡര്‍ അമരി യോന്‍ത് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാവിലെ അമീറി ദീവാനിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച്ച. ചടങ്ങില്‍ ഇതു സംബന്ധമായ രേഖകള്‍ അമീര്‍ കൈമാറി. ഇരുരാജ്യങ്ങളുടെ ഇടയില്‍ നിലനില്‍ക്കുന്ന വ്യത്യസ്ത തലങ്ങളിലെ സഹകരണവും സൗഹൃദവും അവര്‍ കൂടിക്കാഴ്ച്ചയില്‍ അനുസ്മരിച്ചു.ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ അആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.