Connect with us

Wayanad

23 കോടി കിലോ ചായപ്പൊടി വിദേശത്തേക്ക് കയറ്റി അയക്കും

Published

|

Last Updated

ഗൂഡല്ലൂര്‍: നടപ്പുവര്‍ഷം 23 കോടി കിലോ ചായപൊടി വിദേശത്തേക്ക് കയറ്റി അയക്കുമെന്ന് ടീബോര്‍ഡ് ചെയര്‍മാന്‍ ഭാനു. കുന്നൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം 20 കോടി കിലോ ചായപൊടിയാണ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്നത്. തൊഴിലാളികളുടെ ഉന്നമനത്തിന് വേണ്ടി 100 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ ടീബോര്‍ഡ് ഓഫീസുകളും ഒന്നരവര്‍ഷത്തിനകം കമ്പ്യൂട്ടര്‍ വത്കരിക്കും. അതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇറാന്‍, ഇറാഖ്, അമേരിക്ക, റഷ്യ, താജിക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും ചായപൊടി കയറ്റി അയക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. തേയിലയുടെ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest