രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു: ഡോളറൊന്നിന് 68.50 രൂപ

Posted on: September 4, 2013 10:25 am | Last updated: September 4, 2013 at 10:53 am

Rupee-vs-Dollar-weak

മുംബൈ: ഡോളറിനെതിരേ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഡോളറിനെതിരെ 68.50 എന്ന നിരക്കിലാണ് രൂപയുടെ ഇന്നത്തെ മൂല്യം. ഇന്നലെ നഷ്ടത്തോടെയാണ് രൂപ ക്ലോസ് ചെയ്തത്. ഒരവസരത്തില്‍ ഡോളര്‍ 68 രൂപയ്ക്കു മുകളിലെത്തിയിട്ട് 67.63 രൂപയില്‍ ക്ലോസ് ചെയ്തു. ഇന്ന് വീഴ്ച 163 പൈസ (2.47 ശതമാനം). കഴിഞ്ഞയാഴ്ച രേഖപപ്പെടുത്തിയ 68.85 ആണ് രൂപയുടെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ മൂല്യം.

സിറിയന്‍ യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില കൂടുമെന്ന വാര്‍ത്തകളാണ് രൂപയെ വീണ്ടും പിന്നോട്ടടിച്ചത്. ഇന്ത്യയുടെ റേറ്റിംഗ് താഴ്ത്തുമെന്ന വാര്‍ത്തയും രൂപയ്ക്ക് തിരിച്ചടിയായി.