Connect with us

Malappuram

കാരുണ്യത്തിന്റെ കൈത്താങ്ങായി ബഡ്‌സ് സ്‌കൂള്‍

Published

|

Last Updated

മലപ്പുറം: കെണ്ടോട്ടി ഗ്രാമപഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കു ബഡ്‌സ് സ്‌കൂള്‍ മാനസിക വെല്ലുവിളികള്‍ നേരിടു കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും കാരുണ്യത്തിന്റെ കൈത്താങ്ങാകുന്നു. പഞ്ചായത്തിന്റെ സ്വന്തം കെട്ടിടത്തില്‍ രണ്ട് ക്ലാസ് മുറികള്‍ ഡൈനിങ്ങ് ഹാള്‍, കിച്ചന്‍ എന്നീ സൗകര്യത്തോടെ തുടക്കത്തില്‍ 16 കുട്ടികളും ഒരു അധ്യാപികയുമായി തുടങ്ങിയ സ്‌കൂളില്‍ ഇപ്പോള്‍ 39 കുട്ടികളും രണ്ട് ടീച്ചറും ഒരു അസി. ടീച്ചറുമുണ്ട്. സ്‌കൂളിന്റെ പ്രവര്‍ത്തനം തുടങ്ങി മൂന്ന് മാസങ്ങള്‍ക്കകം തന്നെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം നേടാന്‍ സ്‌കൂളിന് സാധിച്ചു. ആഴ്ചയില്‍ രണ്ട് ദിവസം പ്രതീക്ഷാ ഡെ കെയര്‍ സെന്ററും ഇവിടെ പ്രവര്‍ത്തിക്കുന്നു. ചിട്ടയായ വ്യായാമ മുറയിലൂടെ കുട്ടികളെ നടക്കുതിനും പ്രാഥമിക കാര്യങ്ങള്‍ ചെയ്യുതിനും പരിശീലിപ്പിക്കുുണ്ട്. കുട്ടികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുതിന് മാസത്തില്‍ രക്ഷിതാക്കള്‍ക്ക് ബോധവത്ക്കരണ ക്ലാസുകള്‍ നല്‍കുന്നുണ്ട്. കുട്ടികള്‍ക്കും താത്പര്യമുള്ള രക്ഷിതാക്കള്‍ക്കും തൊഴില്‍ പരിശീലനം നല്‍കാനും പദ്ധതിയുണ്ട്. വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗകര്യമുള്‍പ്പെടെ എല്ലാം സൗജന്യമാണ്. പഞ്ചായത്തിലെ വ്യാപാരി വ്യവസായികള്‍, പെയിന്‍ ആന്‍ഡ് പാലിയെറ്റീവ് പ്രവര്‍ത്തകര്‍, ജനമൈത്രി പൊലീസ്, സന്നദ്ധ പ്രവര്‍ത്തകര്‍ എിവരുടെ സഹകരണം സ്‌കൂളിനുണ്ട്. ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി എന്നിവയുടെ വിപുലമായ യൂനിറ്റ് ഒരുക്കി സ്‌കൂളിന്റെ പ്രവര്‍ത്തനം. കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഈ സാമ്പത്തിക വര്‍ഷം ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് സി ഫാത്തിമാബീവി അറിയിച്ചു.