പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന്

Posted on: September 4, 2013 6:00 am | Last updated: September 4, 2013 at 10:07 am

കണ്ണൂര്‍: മോട്ടോര്‍ വാഹന പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് സ്വതന്ത്ര ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ ജില്ലാ കമ്മിറ്റി അറിയിച്ചു. പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധന ഇന്ത്യയില്‍ മുഴുവന്‍ ബാധകമായിരിക്കെ കേരളത്തില്‍ മാത്രം വഴിപാട് സമരം സംഘടിപ്പിക്കുന്നതിന് പിന്നില്‍ ചില യൂണിയന്‍ നേതാക്കളുടെ നിക്ഷിപ്ത താത്പര്യം മാത്രമാണുള്ളത്. പെട്രോളിയം ഉത്പന്നങ്ങളുടെ വിലനിയന്ത്രണം സര്‍ക്കാര്‍ എടുത്തുകളഞ്ഞശേഷം ഡീസലിനും പെട്രോളിനും ഓയിലിനും വില കുതിച്ചുയരുകയാണ്്. ഇതിനെതിരെ നിരവധി തവണ വാഹനങ്ങള്‍ പണിമുടക്കി പ്രതിഷേധം അറിയിച്ചെങ്കിലും വില വര്‍ധനയില്‍ യാതൊരു മാറ്റവുമുണ്ടായില്ലെന്നും വീണ്ടും വില കൂട്ടാനുള്ള അണിയറ നീക്കങ്ങള്‍ നടക്കുന്നതായും യോഗം കുറ്റപ്പെടുത്തി. എം ശശിധരന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കസ്തൂരി ദേവന്‍, എന്‍ ലക്ഷ്മണന്‍, എന്‍ സീതാറാം, സി എച്ച് ഇക്ബാല്‍, അജിത്ത്, ദേവദാസ് എന്നിവര്‍ പ്രസംഗിച്ചു.