Connect with us

Gulf

വിദ്യാലയങ്ങള്‍ തുറന്നു; ഗതാഗതക്കുരുക്ക് രൂക്ഷം

Published

|

Last Updated

ഷാര്‍ജ: വിദ്യാലയങ്ങള്‍ തുറന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഷാര്‍ജ-ദുബൈ റോഡിലാണ് പ്രധാനമായും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. ഇത്തിഹാദ് റോഡിലാണ് കനത്ത ഗതാഗതക്കുരുക്കുള്ളത്. ഈ റോഡിലേക്ക് ചേരുന്ന ഉപറോഡുകളായ അല്‍ താമൂന്‍ അല്‍ നഹ്ദ തുടങ്ങിയ വഴികളും ഖിസൈസിലേക്ക് ചെന്നെത്തുന്ന അല്‍ കാന്‍ വഴിയുള്ള റോഡിലുമാണ് ഗതാഗതക്കുരുക്ക് രൂക്ഷം.

ദുബൈയിലെ വിദ്യാലയങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് ഈ റോഡുകള്‍ ഗതാഗക്കുരുക്ക് അനുഭവപ്പെടുന്നത്. അതേസമയം ഷാര്‍ജയിലെ നിരത്തുകളില്‍ ഗതാഗതക്കുരുക്കില്ല. എമിറേറ്റിലെ വിദ്യാലയള്‍ തുറന്നുവെങ്കിലും അധ്യയനം ആരംഭിക്കാത്തതാണ് ഇതിനു കാരണം. സ്‌കൂള്‍ ജീവനക്കാരും അധ്യാപകരും മാത്രമാണ് ഈപ്പോള്‍ വിദ്യാലയങ്ങളില്‍ എത്തുന്നത്.
അധ്യാപനം സംബന്ധിച്ച് അധ്യാപകര്‍ക്കും കുട്ടികളെ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ജീവനക്കാര്‍ക്കും പരിശീലനം നല്‍കിവരികയാണ്. മിക്ക വിദ്യാലയങ്ങളുടെയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി. കുട്ടികളെ വരവേല്‍ക്കുന്നതിനുള്ള തയാറെടുപ്പിലാണ് ഷാര്‍ജയിലെ വിദ്യാലയങ്ങള്‍.

 

Latest