ഇ കെ ഹസന്‍ മുസ്‌ലിയാര്‍ അനുസ്മരണം

Posted on: September 3, 2013 7:15 pm | Last updated: September 3, 2013 at 7:15 pm

ദുബൈ: പാലക്കാട് ജാമിഅ ഹസനിയ്യ, ജില്ലാ എസ് വൈ എസ് സംയുക്താഭിമുഖ്യത്തില്‍ പണ്ഡിതനും സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റുമായിരുന്ന ഇ കെ ഹസന്‍ മുസ്‌ലിയാര്‍ അനുസ്മരണവും പ്രാര്‍ഥനാ സമ്മേളനവും നടത്തി.
ഐ സി എഫ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് മുസ്തഫ ദാരിമി വിളയൂര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ് സഖാഫി മമ്പാട് ഉദ്ഘാടനം ചെയ്തു. സുന്നി യുവജന സംഘം സംസ്ഥാന കൗണ്‍സിലറും പ്രഭാഷകനുമായ വഹാബ് സഖാഫി മമ്പാട് മുഖ്യ പ്രഭാഷണം നടത്തി.
സയ്യിദ് ശംസുദ്ദീന്‍ ബാ അലവി, സയ്യിദ് പൂക്കോയ തങ്ങള്‍ കൊളത്തറ, എ കെ അബൂബക്കര്‍ മൗലവി കട്ടിപ്പാറ, ഹബീബുല്ല മൗലവി പട്ടാമ്പി, സുലൈമാന്‍ കന്‍മനം, അബ്ദുസ്സലാം സഖാഫി വെള്ളലശ്ശേരി, അലി ബാഖവി, സി എം എ ചേറൂര്‍, ഹാഫിസ് മുഹമ്മദ് മദനി ചപ്പാരപ്പടവ്, അബ്ദുല്‍ ഹക്കീം ഹസനി, റശീദ് ബാഖവി സംബന്ധിച്ചു.