ആരിക്കാടി ബംബ്രാണ വഴി കെ എസ് ആര്‍ ടി സി ബസ് അനുവദിക്കണം: എസ് എസ് എഫ്

Posted on: September 3, 2013 6:00 am | Last updated: September 3, 2013 at 6:33 pm

കുമ്പള: കുമ്പളയില്‍നിന്നും ആരിക്കാടി ബംബ്രാണ വഴി കട്ടത്തടുക്കയിലേക്ക് കെ എസ് ആര്‍ ടി സി ബസ് അനുവദിക്കണമെന്ന് ശിബിലി മദ്‌റസ മിസ്ബാഹുസ്സുഅദാ സാഹിത്യസമാജം ജനറല്‍ബോഡി ആവശശ്യപ്പെട്ടു.

വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരുമടക്കം നൂറുകണക്കിനാളുകള്‍ ആശ്രയിക്കുന്ന കുമ്പള ടൗണിലേക്ക് വളരെ ക്ലേശകരമായ യാത്രയാണ് ചെയ്യേണ്ടിവരുന്നത്. രാവിലെയും വൈകുന്നേരവും വ്ിദ്യാര്‍ഥികളുടെ യാത്രാപ്രശ്‌നം പരിഹരിക്കാന്‍ അധിക സര്‍വീസുകള്‍ നടത്തുകയോ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുകയോ ചെയ്യണമെന്ന് ജനറല്‍ ബോഡി ആവശ്യപ്പെട്ടു.
സിദ്ദീഖ് ലത്തീഫിയുടെ അധ്യക്ഷതയില്‍ അശ്‌റഫ് സഅദി ആരിക്കാടി ഉദ്ഘാടനം ചെയ്തു. ഇബ്്‌റാഹിം ഖലീല്‍ ഹിമമി സഖാഫി വിഷയാവതരണം നടത്തി. സിദ്ദീഖ് പി കെ നഗര്‍ സ്വാഗതവും ഇസ്മാഈല്‍ അനസ് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: അബൂബക്കര്‍ സിദ്ദീഖ് ലത്വീഫി (പ്രസി.), ടി എ ഉമര്‍ ഫൈസല്‍, അഹ്്മദ് മുനീര്‍ (വൈസ് പ്രസി.), ഇസ്മാഈല്‍ അനസ് (ജന.സെക്ര.), മുഹമ്മദ് ഫൈസല്‍, അബ്ദുറഹ്മാന്‍ (ജോ. സെക്ര.), അബ്ദുല്‍ ഖാദിര്‍ നൗഷാദ് (ട്രഷറര്‍).