ദേശീയ പാത അറ്റകുറ്റപ്പണിയില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടുന്നു

Posted on: September 3, 2013 6:00 am | Last updated: September 2, 2013 at 10:54 pm

കൊച്ചി: സംസ്ഥാനത്തെ ദേശീയ പാതകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടുന്നതായി ദേശീയപാത അതോറിറ്റി ഹൈക്കോടതിയില്‍ ആരോപിച്ചു. റോഡ് നവീകരണത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് വിനിയോഗിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയതായും അതോറിറ്റി ബോധിപ്പിച്ചു. റോഡ് വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായി വിനിയോഗിക്കുന്നില്ലെന്നും ദേശീയ പാത അതോറിറ്റി വിശദീകരിച്ചു. ഇതെക്കുറിച്ച് കോടതി സര്‍ക്കാറിന്റെ വിശദീകരണം തേടി. മണ്ണുത്തി-വടക്കാഞ്ചേരി ദേശീയ പാത ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹരജികളാണ് ചീഫ് ജസ്റ്റിസ് ഡോ. മഞ്ജുള ചെല്ലുരും കെ വിനോദ്ചന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത്.