എസ് എസ് എഫ് നരിക്കുനി ഡിവിഷന്‍ സാഹിത്യോത്സവില്‍ ആവിലോറ സെക്ടര്‍ ചാമ്പ്യന്‍മാര്‍

Posted on: September 2, 2013 4:53 pm | Last updated: September 2, 2013 at 4:53 pm
DSCF7753
പുല്ലാളൂര്‍ വാദിബദറില്‍ നടന്ന ഡിവിഷന്‍ സാഹിത്യോത്സവില്‍ ചാമ്പ്യന്‍മാരായ ആവിലോറ സെക്ടറിന് സി മുഹമ്മദ് ഫൈസി ട്രോഫി നല്‍കുന്നു

നരിക്കുനി: പുല്ലാളൂര്‍ വാദിബദറില്‍ നടന്ന എസ് എസ് എഫ് നരിക്കുനി ഡിവിഷന്‍ സാഹിത്യോത്സവില്‍ 265 പോയന്റുകള്‍ നേടി ആവിലോറ സെക്ടര്‍ ചാമ്പ്യന്‍മാരായി. 225 പോയന്റ് നേടി എളേറ്റില്‍ രണ്ടാം സ്ഥാനവും 213 പോയന്റ് നേടി പുല്ലാളൂര്‍ മൂന്നാം സ്ഥാനവും നേടി.

അഡ്വ പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു. ടി പി മുഹമ്മദ് മുസ്്‌ലിയാര്‍ പ്രാര്‍ഥന നടത്തി. പറപ്പൂര്‍ തങ്ങള്‍ മഖാം സിയാറത്തിന് സി കെ കെ തങ്ങള്‍ നേതൃത്വം നല്‍കി. കെ എം അബൂബക്കര്‍ മുസ്്‌ലിയാര്‍ പതാക ഉയര്‍ത്തി. കെ ആലിക്കുട്ടി ഫൈസി, ടി എ മുഹമ്മദ് അഹ്‌സനി, കെ ടി അബ്ദുല്‍ അസീസ് , അബ്ദുന്നാസര്‍ അഹ്‌സനി, അഡ്വ ഇ കെ മുസ്തഫ സഖാഫി, ഒ ടി ശഫീഖ് സഖാഫി, എന്‍ കെ റഫീഖ്, പി സി അബ്്ദുര്‍റഹ്മാന്‍ സംസാരിച്ചു.
സമാപന സമ്മേളനം മര്‍കസ് മാനേജര്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ചാമ്പ്യന്‍മാര്‍ക്കുള്ള ട്രോഫിയും അദ്ദേഹം വിതരണം ചെയ്തു. എന്‍ കെ ഇസ്സുദ്ദീന്‍ സഖാഫി അധ്യക്ഷത വഹിച്ചു. ഹാഫിള് ഉസ്താദ് പ്രാര്‍ഥന നടത്തി. ടി കെ സി മുഹമ്മദ്,മുഹമ്മദ് സഖാഫി, പി പി മുഹമ്മദ് ബശീര്‍, ഇബ്രാഹീം സഖാഫി, കെ കെ ഫസല്‍, പി പി ശറഫുദ്ദീന്‍, പി അബ്ദുസലാം, എം പി യഹ് യ സംസാരിച്ചു. അടുത്ത വര്‍ഷത്തെ ഡിവിഷന്‍ സാഹിത്യോത്സവിന് ആതിഥേയത്വം വഹിക്കുന്ന ആവിലോറ സെക്ടറിന് സി പി ഉബൈദുല്ല സഖാഫി പതാക കൈമാറി.