Kerala
കോഴിക്കാട് മാവൂരില്‍ ബസിടിച്ച് വഴിയാത്രക്കാരി മരിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മാവൂരില്‍ ബസിടിച്ച് കാല്‍നടയാത്രക്കാരി മരണപ്പെട്ടു. മാവൂര്‍ പുല്‍പ്പറമ്പില്‍ ആയിഷയാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 7.15ന് മുക്കത്തുനിന്നും വരികയായിരുന്ന വൃന്ദാവന്‍ ബസാണ് മാവൂര്‍ പെട്രോള്‍ പമ്പിന് സമീപം ആയിഷയെ ഇടിച്ചത്. ബസ് അമിതവേഗതയില്‍ആയിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭര്‍ത്താവ്: മുഹമ്മദ്.
ബസ് ഡ്രൈവര്‍ക്കെതിരെ കോഴിക്കോട് സിറ്റി ട്രാഫിക് പോലീസ് നരഹത്യയ്‌ക്കെതിരെ കേസെടുത്തു.
---- facebook comment plugin here -----