ചാലക്കുടിയില്‍ ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരുക്ക്

Posted on: September 2, 2013 8:56 am | Last updated: September 2, 2013 at 8:56 am

ചാലക്കുടി: ബംഗളൂരില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ചാലക്കുടിക്ക് സമീപം മറിഞ്ഞ് 15 പേര്‍ക്ക് പരുക്കേറ്റു. റോഡിലെ ഡിവൈഡറില്‍ കയറി ബസ് മറിയുകയായിരുന്നു. രാവിലെ അഞ്ചരയോടെയായിരുന്നു അപകടം. പരുക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.

പരിക്കേറ്റവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാലക്കുടിക്കും മുരിങ്ങൂരിനും ഇടയിലായിരുന്നു അപകടം. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.